പ്രളയത്തില്‍ വീട് നഷ്ടമായ യുവാവ് തൂങ്ങിമരിച്ച നിലയില്‍ 

പള്ളിക്കവല മൂഞ്ഞനാലില്‍ സനിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:20 am IST
Edited by :migrator

കല്‍പ്പറ്റ : പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി തൃക്കൈപ്പറ്റയിലാണ് സംഭവം. പള്ളിക്കവല മൂഞ്ഞനാലില്‍ സനലിനെ(42)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഷെഡ്ഡിലാണ് സനലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2018 ഓഗസ്റ്റിലെ പ്രളയത്തില്‍ സനലിന്റെ വീട് തകര്‍ന്ന് പോയിരുന്നു. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട സനലും കുടുംബവും സഹായം കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

പ്രളയത്തില്‍ വീട് നഷ്ടമായ യുവാവ് തൂങ്ങിമരിച്ച നിലയില്‍