
ബാലഭാസ്കറിന് ബോധം തെളിഞ്ഞു; ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി
ബാലഭാസ്കറിന് ബോധം തെളിഞ്ഞു; ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി

തിരുവനന്തപുരം: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി. ബാലഭാസ്കറിന് ശനിയാഴ്ച ബോധം തെളിഞ്ഞു. എന്നാല്‍, പൂര്‍ണമായി ബോധം വീണിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
രക്തസമ്മര്‍ദം സാധാരണനിലയായി. ശനിയാഴ്ച രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള ഉപകരണം മാറ്റാന്‍ കഴിഞ്ഞു. ശ്വസന പ്രക്രിയ ഉപകരണ സഹായത്തോടെയാണ്. ഇതിലും ഗുണപരമായ മാറ്റമുണ്ടായാല്‍ ചികിത്സയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
ബാലഭാസ്കറിന്റെ വലതുകാല്‍ ശാസ്ത്രക്രിയക്ക് വിധേയമാക്കി. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ക്ഷതത്തിന് മരുന്നുപയോഗിച്ചുള്ള ചികിത്സ മതിയെന്ന നിഗമനത്തിലാണ് മെഡിക്കല്‍ സംഘം. വെന്റിലേറ്ററിലാണ് ബാലഭാസ്കര്‍.
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില തൃപ്തികരമാണ്. ലക്ഷ്മിയും വെന്റിലേറ്ററിലാണ്. െ്രെഡവര്‍ അനൂപിന്റെ ആരോഗ്യനിലയും മെച്ചപ്പെട്ടു. ഏക മകള്‍ തേജസ്വിനി ബാലയുടെ വിയോഗം ബാലഭാസ്കറിനെയും ലഷ്മിയേയും ബന്ധുക്കള്‍ അറിയിച്ചിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു
പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

'ലാല്‍ ആ ചിത്രത്തിലുള്ളത് ആര്‍ക്കും അറിയില്ലായിരുന്നു, മാസികക്കാരെ ഭീഷണിപ്പെടുത്തി'; സര്‍പ്രൈസ് കാമിയോയെക്കുറിച്ച് കമല്‍

നഴ്സുമാർക്ക് അവസരം... റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം


