കോലഞ്ചേരിയിലെ ആശുപത്രിയില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം

Last Updated :20 January 2024, 8:35 am IST

News Now


കോലഞ്ചേരി: സീറോ മലബാര്‍ സഭ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ്പ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(78) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. കോലഞ്ചേരിയിലെ ആശുപത്രിയില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം.

ഭൗതീക ശരീരം നിര്‍മല മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ലോക്ക്‌ഡൗണ്‍ അവസാനിക്കുന്ന മെയ്‌ 3ന്‌ ശേഷം മാത്രമേ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയുള്ളെന്നാണ്‌ ലഭിക്കുന്ന വിവരം. ഇടുക്കിയിലെ ഭൂസമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ അദ്ദേഹം ഹൈറേഞ്ച്‌ സംരക്ഷണം സമിതിയുടെ രക്ഷാധികാരിയായിരുന്നു.

2003 മുതല്‍ 2018 വരെ ഇടുക്കി രൂപതയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 75 വയസ്‌ കഴിഞ്ഞപ്പോള്‍ 2018ല്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. ഗാഡ്‌കില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ നിര്‍ണായക നിലപാട്‌ സ്വീകരിച്ച അദ്ദേഹം, ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ക്കായി മണ്ണിന്റെ മക്കള്‍ വാദമുയര്‍ത്തിയും എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഷപ്പ്‌ മാര്‍ ആനക്കുഴിക്കാട്ടില്‍ അന്തരിച്ചു