
News Now
'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില് സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില് ഉയരുന്ന ചോദ്യങ്ങള്
കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

കൊച്ചി: ബൈക്ക് മോഷണം പോയത് ഉടമ അറിഞ്ഞില്ല, പക്ഷേ പൊലീസ് അറിഞ്ഞു. പച്ചാളം സ്വദേശി ജെസ് ഡി ഫ്രാന്സിസിന്റെ ബൈക്കാണ് മോഷണം പോയി മിനിട്ടുകള്ക്കുള്ളില് പൊലീസ് കണ്ടെത്തിയത്.
വീട്ടില് നിര്ത്തിയിട്ടിരുന്ന ബൈക്ക് രാത്രിയാണ് മോഷണം പോയത്. എറണാകുളം നോര്ത്ത് പൊലീസിന്റെ നൈറ്റ് പട്രോളിങ് സംഘത്തിന് മുന്നിലാണ് മോഷ്ടാക്കള് ബൈക്കുമായി ചെന്നുപെട്ടത്. പിടിയിലാകാതിരിക്കാന് സംഘം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പൊലീസ് ബൈക്ക് സ്റ്റേഷനിലെത്തിച്ചു. രാവിലെ ഏഴിന് പുറത്തിറങ്ങാന് നേരത്താണ് ബൈക്ക് മോഷണം പോയ വിവവരം ജെസ് അറിയുന്നത്. ഉടന്തന്നെ വിവരം പൊലീസ് കണ്ട്രോള് റൂമിലും നോര്ത്ത് സ്റ്റേഷനിലും അറിയിച്ചു. നമ്പറും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ നോര്ത്ത് പൊലീസ്, പതിനഞ്ച് മിനിട്ടിനുള്ളില് ജെസിനെ തിരികെ വിളിച്ചു. ബൈക്ക്സ്റ്റേഷനിലുണ്ടെന്നും രേഖകളുമായി വന്നാല് കൊണ്ടുപോകാമെന്നും പൊലീസ് അറിയിച്ചു. തുടര്ന്ന് സ്റ്റേഷനിലെത്തിയ ജെസ് ബൈക്ക് കൊണ്ടുപോയി. പൊലീസിന്റെ രാത്രി പരിശോധനയാണ് തന്റെ ബൈക്ക് തിരികെ കിട്ടാന് സഹായിച്ചതെന്ന് ജെസ് പിന്നീട് സാമൂഹ്യ മാധ്യമത്തില് പങ്കുവച്ച കുറിപ്പില് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


