
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

തിരുവനന്തപുരം: സുഹൃത്തുക്കള്ക്കൊപ്പമുള്ള മദ്യപാനത്തെത്തുടര്ന്ന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് പൊലീസുകാരന് മരിച്ച സംഭവത്തില് ദുരൂഹതയേറുന്നു. അഖിലിനൊപ്പം മദ്യപിച്ച ഗിരീഷിനും ശാരീരിക അസ്വസ്ഥതകളുണ്ട്. മദ്യത്തിന്റെ ബാക്കി പരിശോധനക്കായി എക്സൈസ് സീല് ചെയ്തു.
മലപ്പുറം ഐ ആര് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനും കടക്കല് ചെളിക്കുഴി സ്വദേശിയുമായ അഖിലാണ് മരിച്ചത്. സുഹൃത്തുക്കള്ക്കൊപ്പം മദ്യപിക്കുന്നിതിനിടെയാണ് അഖിലിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. അവശനിലയിലായ അഖിലിനെ ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിലെത്തിച്ചു. ഇന്ന് രാവിലെയാണ് അഖില് മരിച്ചത്. മലപ്പുറത്ത് നിന്ന് കൊണ്ടുവന്ന മദ്യമാണ് തങ്ങള് കുടിച്ചതെന്ന് അഖിലിനൊപ്പം മദ്യപിച്ച ഒരാള് പൊലീസിനോട് പറഞ്ഞു.
അഖിലും മൂന്ന് സുഹൃത്തുക്കളും കൂടിയാണ് മദ്യപിച്ചത്. ഒപ്പം മദ്യപിച്ച ഒരു പൊലീസുകാരനും ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ആശുപത്രിയിലാണ്. എന്നാല് ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്ട്ടുകള്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



