ലീഗ് പ്രവര്‍ത്തകരാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് മന്ത്രിക്ക് കരിങ്കൊടി കാട്ടിയത്. പ്രതിഷേധകാരികളില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Last Updated :20 January 2024, 12:20 am IST

News Now


 കോഴിക്കോട്: അനധികൃതമായി ബന്ധുനിയമനം നടത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി കെ ടി ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം. ലീഗ് പ്രവര്‍ത്തകരാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് മന്ത്രിക്ക് കരിങ്കൊടി കാട്ടിയത്. പ്രതിഷേധകാരികളില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
 തിരുവനന്തപുരത്ത് നിന്നും എത്തിയ മന്ത്രി മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.


ബന്ധുവിനെ കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചത് അനധികൃതമായിട്ടാണെന്നാണ് ആരോപണം. മന്ത്രിയുടെ പിതൃസഹോദരന്റെ മകനാണ് ജനറല്‍ മാനേജരായി നിയമിക്കപ്പെട്ട അദീപ്. യൂത്ത് ലീഗാണ് ആരോപണം ഉയര്‍ത്തി ആദ്യം രംഗത്തെത്തിയത്. ഗവര്‍ണറെ കാണുമെന്നും കോടതിയെ സമീപിക്കുമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞതോടെ മന്ത്രിയും ന്യൂനപക്ഷ കമ്മീഷനും വിശദീകരണം നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി കെ ടി ജലീലിന് നേരെ കരിങ്കൊടി; അഞ്ച് പേര്‍ അറസ്റ്റില്‍