
News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

തിരുവനന്തപുരം: ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളിലെ ചില താലൂക്കുകളിൽ ശനിയാഴ്ച വിദ്യാലയങ്ങള്ക്ക് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.
ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തിനാലും ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കാത്തതിനാലും കുട്ടനാട്ടിലെയും നിലമ്പൂരിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിലെ എല്ലാ അങ്കണവാടികളിലൂടെയും പോഷകാഹാര വിതരണം നടത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂര് താലൂക്കിലും, മറ്റ് താലൂക്കുകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സർക്കാർ അവധി നൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



