നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ശബരിമല തീർഥാടകർക്ക് ഇനി നിലയ്ക്കൽ വരെ ആകാശമാർഗം തന്നെ യാത്ര തുടരാം

Last Updated :20 January 2024, 8:03 am IST

News Now

പത്തനംതിട്ട:  നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ശബരിമല തീർഥാടകർക്ക് ഇനി നിലയ്ക്കൽ വരെ ആകാശമാർഗം തന്നെ യാത്ര തുടരാം. അടുത്ത മണ്ഡല– മകരവിളക്കു തീർഥാടന കാലത്ത് കാലടിയിൽ നിന്നു നിലയ്ക്കലിലേക്ക് ഹെലികോപ്റ്റർ സർവീസ് തുടങ്ങും.

 നവംബർ 17 മുതൽ ജനുവരി 16 വരെയാണ് എയർ ടാക്സി സംവിധാനം.ശബരി സർവീസസാണ് എയർ ടാക്സി ഒരുക്കുന്നത്. പൈലറ്റ് ഉൾപ്പെടെ 4 പേർക്ക് കയറാവുന്ന ഹെലികോപ്റ്റർ ആണ് ഉപയോഗിക്കുക. 35 മിനിറ്റ് കൊണ്ട് കാലടിയില്‍ നിന്ന് നിലയ്ക്കല്‍ എത്താന്‍ സാധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യാത്രാസമയം 35 മിനിറ്റ്; ശബരിമലയിലേക്ക് ഇനി ആകാശമാർ​ഗം പറക്കാം