രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ സാക്കിനാക്കയില്‍ വെച്ചാണ് അശോകന്‍ മരിക്കുന്നത്. അശോകന് കോവിഡ് പകര്‍ന്നത് എങ്ങനെയെന്നത് വ്യക്തതയില്ല

Last Updated :20 January 2024, 8:21 am IST

മുംബൈ : കോവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഒരാള്‍ മുംബൈയിലും മറ്റൊരാള്‍ ദുബായിലുമാണ് കൊറോണ ബാധിച്ച് മരിച്ചത്. 

തൃശൂര്‍ കയ്പമംഗലം സ്വദേശി പരീത് ആണ് ദുബായില്‍ കൊറോണ ബാധിച്ച് മരിച്ചത്. 69 വയസ്സായിരുന്നു. കബറടക്കം ദുബായില്‍ തന്നെ നടക്കും. 

മറ്റൊരാള്‍ തലശ്ശേരി സ്വദേശി അശോകന്‍ (60) ആണ്. മുംബൈ സാക്കിനാക്കയില്‍ വെച്ചാണ് അശോകന്‍ മരിക്കുന്നത്. വിദേശസമ്പർക്കം ഇല്ലാത്ത അശോകന് കോവിഡ് പകര്‍ന്നത് എങ്ങനെയെന്നത് വ്യക്തതയില്ല. അശോകന്റെ വീട്ടുകാര്‍ നിരീക്ഷണത്തിലാണ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു