
ലാവലിന്‍ കേസില്‍ പിണറായിക്കു വേണ്ടി ഹരീഷ് സാല്‍വെ ഹാജരാവും
ഹരീഷ് സാല്‍വെയ്ക്കു ഹാജരാവുന്നതിന് കേസ് പതിനേഴിലേക്കു മാറ്റിവയ്ക്കാന്‍ എന്‍കെ ദാമോദരന്‍ ആവശ്യപ്പെട്ടു.

കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ ഹാജരാവും. ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പിണറായിയുടെ അഭിഭാഷകന് അഡ്വ. എന്‍കെ ദാമോദരന്‍ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഹരീഷ് സാല്‍വെയ്ക്കു ഹാജരാവുന്നതിന് കേസ് പതിനേഴിലേക്കു മാറ്റിവയ്ക്കാന്‍ എന്‍കെ ദാമോദരന്‍ ആവശ്യപ്പെട്ടു.
കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി നടപടിക്കെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്. പിണറായി വിജയന് വൈദ്യുതി മന്ത്രി ആയിരുന്ന സമയത്ത് ലാവ്ലിനുമായി കരാറുണ്ടാക്കിയത് മന്ത്രിസഭ അറിയാണെന്നാണ് സിബിഐ ഉയര്‍ത്തുന്ന വാദം. ഇടപാടിന് പിണറായി അമിത താല്പര്യം കാണിച്ചുവെന്നും സിബിഐ ആരോപിച്ചു.
നിയമപരമായി നിലനില്‍ക്കാത്ത കരാറാണ് ലാവ്ലിന് കമ്പനിയുമായി ഉണ്ടാക്കിയത്. ഇതില്‍ വൈദ്യുത ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന എതിര്‍പ്പ് മറച്ചുവയ്ക്കുകയാണ് ചെയ്തതെന്നും സിബിഐ ആരോപിക്കുന്നുണ്ട്. ലാവ്ലിന് പ്രതിനിധികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്ന മലബാര്‍ കാന്‍സര്‍ സെന്റര്‍ പിണറായിയുടെ ആശയത്തിന്റെ പുറത്തുണ്ടായതായിരുന്നു. ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കരാറുണ്ടാക്കുമ്പോള്‍ പൂര്‍ണ്ണ നവീകരണം ആവശ്യമില്ലെന്ന ബോധ്യമുണ്ടായിട്ടും പൂര്‍ണ്ണ നവീകരണത്തിന് കരാറുണ്ടാക്കിയെന്നും സിബിഐ ആരോപിക്കുന്നുണ്ട്.
പിണറായി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ കരാര്‍ എന്‍എന്‍സി ലാവ്ലിന് നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



