
ലോക്ക്ഡൗൺ; മെയ് 17 വരെ പാസഞ്ചർ ട്രെയിനുകളില്ല
ലോക്ക്ഡൗൺ; മെയ് 17 വരെ പാസഞ്ചർ ട്രെയിനുകളില്ല

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ ട്രെയിന്‍ സേവനങ്ങള്‍ റദ്ദാക്കിയ നടപടി 2020 മെയ് 17 വരെ ദീര്‍ഘിപ്പിച്ചതായി റെയില്‍വേ. രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തിലാണ് റെയിൽവേയുടെ തീരുമാനം.
അതേസമയം, വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയിട്ടുള്ള കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദ സഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ അവരുടെ നാട്ടിലെത്തിക്കുന്നതിന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും.
സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ചായിരിക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കും ഇത്. ചരക്ക്, പാഴ്‌സല്‍ ട്രെയിന്‍ സർവീസുകൾ നിലവില്‍ നടക്കുന്നതുപോലെ തന്നെ തുടരുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



