ലോക്ക്ഡൗൺ ലംഘിച്ച് നോമ്പ് കഞ്ഞി വിതരണം; രണ്ട് പേർ അറസ്റ്റിൽ

Last Updated :20 January 2024, 8:22 am IST

News Now

കൊല്ലം: ലോക്ഡൗണ്‍ ലംഘിച്ച് നോമ്പ് കഞ്ഞി വിതരണം നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കണ്ണംകോട് ദേവധാനത്ത് ഷാജഹാന്‍ (40), പള്ളി തെക്കേതില്‍ റഹിം (49) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റമസാന്‍ മാസത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ചയാണ് ഇരുവരും നിയമം ലംഘിച്ച് ക‍ഞ്ഞി വിതരണം ചെയ്തത്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പള്ളികളില്‍ കൂട്ടമായിട്ടുള്ള പ്രാര്‍ഥനകളോ ഇഫ്താര്‍ വിരുന്നുകളോ നടത്തില്ലെന്ന് വിവിധ ജമാ അത്ത് കമ്മിറ്റികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇത് മറികടന്നാണ് സിപിഎം നേതാവു കൂടിയായ ഷാജഹാന്റെ നേതൃത്വത്തില്‍ കഞ്ഞി വിതരണം നടത്തിയത്. 

അടൂര്‍ മുസ്ലിം ജമാ അത്ത് കമ്മിറ്റി (കണ്ണംകോട്) ഈ വിവരം ജില്ലാ കലക്ടറെ അറിയിക്കുകയും കലക്ടര്‍ അടൂര്‍ പൊലീസിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അടൂര്‍ ആര്‍ഡിഒ പിടി എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റവന്യൂ സംഘവും സ്ഥലത്തെത്തിയിരുന്നു. പൊലീസ് എത്തുമ്പോള്‍ കഞ്ഞി വാങ്ങാനായി മുപ്പതോളം പേര്‍ ഉണ്ടായിരുന്നുവെന്ന് അടൂര്‍ സിഐ യു.ബിജു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്ക്ഡൗൺ ലംഘിച്ച് നോമ്പ് കഞ്ഞി വിതരണം; രണ്ട് പേർ അറസ്റ്റിൽ