വാള്‍പേപ്പറില്‍ മലയാളിയുടെ ഫോട്ടോ ; മൊബൈല്‍ മോഷ്ടാവ് കുടുങ്ങി

മോഷ്ടിച്ച ഫോണിലെ വാള്‍പേപ്പര്‍ മാറ്റാതെ ഇയാള്‍ കൊച്ചി പെന്റാ മേനകയിലെ കടയില്‍ മൊബൈല്‍ വില്‍ക്കാനെത്തുകയായിരുന്നു

Last Updated :20 January 2024, 8:06 am IST
Edited by :migrator

കൊച്ചി : മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വില്‍ക്കാനെത്തിയ ഇതരസംസ്ഥാനക്കാരന്‍ പിടിയില്‍. അസം സ്വദേശി ഇക്രമുല്‍ ഇസ്ലാമാണ് പൊലീസിന്റെ പിടിയിലായത്. വില്‍ക്കാന്‍ കൊണ്ടുവന്ന ഫോണിലെ വാള്‍പേപ്പറാണ് ഇയാളെ കുടുക്കിയത്. 

മോഷ്ടിച്ച ഫോണിലെ വാള്‍പേപ്പര്‍ മാറ്റാതെ ഇയാള്‍ കൊച്ചി പെന്റാ മേനകയിലെ കടയില്‍ മൊബൈല്‍ വില്‍ക്കാനെത്തുകയായിരുന്നു. മൊബൈലിന്റെ വാള്‍പേപ്പറില്‍ മലയാളിയുടെ ഫോട്ടോ കണ്ടതോടെ കടക്കാരന് കാര്യം പിടികിട്ടി. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

എറണാകുളം എസ്ആര്‍എം റോഡിലെ സിദ്ര പ്രിസ്റ്റീന്‍ ഹോട്ടലിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ കയറിയാണ് ജീവനക്കാരന്റെ മൊബൈല്‍ ഇക്രമുല്‍ മോഷ്ടിക്കുന്നത്. സെപ്തംബര്‍ 28 ന് മുറിയില്‍ നിന്ന് എല്ലാവരും തൊട്ടടുത്ത മെസിലേക്ക് എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് ഇയാള്‍ മോഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

വാള്‍പേപ്പറില്‍ മലയാളിയുടെ ഫോട്ടോ ; മൊബൈല്‍ മോഷ്ടാവ് കുടുങ്ങി