വീട്ടമ്മയെ മർദിച്ചെന്ന പരാതിയിൽ നടൻ അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയിലാണ് നടപടി

Last Updated :20 January 2024, 12:22 am IST

News Now

പത്തനംതിട്ട : വീട്ടമ്മയെ മർദിച്ചെന്ന പരാതിയിൽ സീരിയൽ നടൻ അറസ്റ്റിൽ. തിരുവല്ല മതിൽഭാഗം അത്തിമുറ്റത്ത് സുരേഷ് (45) ആണ് അറസ്റ്റിലായത്. സമീപവാസിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. 

സ്‌കൂട്ടറിൽ വന്ന വീട്ടമ്മയെ കാറിലെത്തിയ സുരേഷും ഭാര്യയും വഴിതടഞ്ഞ് മർദിച്ചതായാണ് പരാതി. സുരേഷിന്റെ ഭാര്യയും പ്രതിയാണ്.വീട്ടമ്മ മർദിച്ചെന്ന് ആരോപിച്ച് സുരേഷിന്റെ ഭാര്യയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

നടന്‍ സുരേഷ് 

നടന്‍ സുരേഷ് 

ഇരുകുടുംബങ്ങളും തമ്മിൽ വഴിത്തർക്കവും മറ്റും ഉണ്ടായിരുന്നതായി പൊലീസ് ഇൻസ്‌പെക്ടർ സന്തോഷ് പറഞ്ഞു. സുരേഷിനെ റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീട്ടമ്മയെ മർദിച്ചെന്ന പരാതി ; നടൻ അറസ്റ്റിൽ