
News Now
'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

മാധ്യമപ്രവര്ത്തകര്ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

കൊച്ചി: മലയാറ്റൂരില് വൈദികന്കൊല്ലപ്പെട്ട സംഭവത്തില് പ്രതി പിടിയില്. പള്ളിയിലെ മുന് കപ്യാര് ജോണിയാണ് പിടിയിലായത്. കൊച്ചി ചേരാനെല്ലൂര് സ്വദേശിയായ ഫാദര് സേവ്യര് തേലക്കാടിനെയാണ് (52) ജോണി കുത്തി കൊലപ്പെടുത്തിയത്. സംഭത്തിന് ശേഷം ഇയാള് രക്ഷപ്പെടുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടയായിരുന്നു സംഭവം. കുരിശുമലയിലേക്കുള്ള യാത്രയ്ക്കിടെ ആറാം സ്ഥലത്ത് വച്ചാണ് ജോണി, സേവ്യറെ കുത്തിയത്. വയറ്റിലും ഇടതു തുടയിലുമാണ് സേവ്യറിന് കുത്തേറ്റത്. ഉടനെ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ജോണിക്ക് വികാരിയോടുള്ള മുന് വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



