ഇടുക്കി ജില്ലയിലെ ഏതാനും ബിജെപി-ബിഎംഎസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി

Last Updated :20 January 2024, 12:20 am IST

News Now

ഇടുക്കി : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധം കനക്കവെ, മുൻകരുതൽ നടപടിയുടെ ഭാ​ഗമായി ഇടുക്കി ജില്ലയിലെ ഏതാനും ബിജെപി-ബിഎംഎസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. ബിജെപി കട്ടപ്പന നിയോജക മണ്ഡലം പ്രസിഡന്റ് വി എസ് രതീഷ്, ജില്ലാ കമ്മിറ്റി അംഗം എസ് ജി. മനോജ്, ബിഎംഎസ് മേഖലാ വൈസ് പ്രസിഡന്റ് ടി ജി  ശ്രീകുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

പ്രശ്‌നക്കാര്‍ വീണ്ടും ശബരിമലയില്‍ എത്താതിരിക്കാന്‍ മുന്‍കരുതല്‍ അറസ്റ്റിന് പൊലീസ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എല്ലാ ജില്ലകളിലും പ്രശ്‌നക്കാരുടെ പട്ടിക പൊലീസിന്റെ പക്കലുണ്ട്. ഇതിന്റെ ഭാഗമായാണ് ഇടുക്കിയില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ ശബരിമല നടതുറന്നപ്പോഴുണ്ടായ സംഘർഷത്തെ തുടർന്ന്, പൊലീസിന്റെ ഫെയ്സ് ഡിറ്റക്ഷൻ ക്യാമറ വഴി കണ്ടെത്തിയവരുടെ ഫോട്ടോകളും മറ്റ് വിവരങ്ങളും അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തു നിന്നും അയച്ചുകൊടുത്തിട്ടുണ്ട്. ഇവർ ശബരിമലയിൽ വീണ്ടും എത്താതിരിക്കാൻ നടപടിയെടുക്കണമെന്ന് പൊലീ സ്റ്റേഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല : ഇടുക്കിയിൽ ബിജെപി നേതാക്കൾ കരുതൽ തടങ്കലിൽ