
ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ കൊക്കയില്‍ വീണു; ഒരു മരണം

കോട്ടയം: കോട്ടയം കുമളി റൂട്ടില്‍ പീരുമേടിനു സമീപം മത്തായി കൊക്കയില്‍ ശബരിമല തീര്‍ഥാടകരുടെ കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
കാര്ത്തികേയന്(42) എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. രാത്രി ഏഴോടെയാണ് അപകടം. ശബരിമലയിലേക്കുള്ള യാത്രയിലായിരുന്നു അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട എര്‍ട്ടിക കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡില്‍ നിന്ന് 50 അടി താഴ്ചയിലാണ് പൂര്‍ണമായി തകര്‍ന്ന കാര്‍ കിടക്കുന്നത്. പീരുമേട് പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി. മരിച്ചയാളുടെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
