
News Now
'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ

കണ്ണൂര്: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കണ്ണൂരിൽ ചേരും. ശബരിമല വിഷയത്തിൽ സ്വീകരിക്കേണ്ട തുടര്നിലപാടായിരിക്കും പ്രധാന ചർച്ചാവിഷയം. അംഗത്വ വിതരണം ഊർജ്ജിതമാക്കുന്നതിനേക്കുറിച്ചും സംഘടനാ തെരഞ്ഞെടുപ്പിന്റെ സമയക്രമം സംബന്ധിച്ചും തീരുമാനമെടുക്കും.
ശബരിമല വിഷയത്തിൽ സ്വകാര്യ ബില് ലോക്സഭയില് വന്ന സാഹചര്യത്തില് പാർട്ടിയുടെ തുടർനടപടികളിൽ ഇന്ന് ചർച്ചയുണ്ടാകും. വിഷയത്തിൽ ഓര്ഡിനന്സ് കൊണ്ടു വരുന്നതിലെ പ്രശ്നങ്ങള് ബിജെപി ദേശീയ സെക്രട്ടറി രാംമാധവ് തുറന്നുപറഞ്ഞിരുന്നു. ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടിയുടെ സംസ്ഥാന ഘടകം.
തിരഞ്ഞെടുപ്പില് ബിജെപി മുന്നോട്ടുവച്ച പ്രധാന വിഷയങ്ങളിൽ ഒന്നാണ് ശബരിമല യുവതി പ്രവേശനം. അതുകൊണ്ടുതന്നെ വിശ്വാസ സമൂഹത്തെ കൂടെനിർത്താൻ ശക്തമായ നിലപാട് സ്വീകരിച്ചേ മതിയാകൂ. നിലപാടില് നിന്നും പിന്നോക്കം പോയാല് വിമർശനം നേരിടേണ്ടിവരുമെന്നതിൽ സംസയമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



