ഷഫീക്ക് നീതി തേടി ഹൈക്കോടതിയിലേക്ക് 

ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കമുളള തെളിവുകളും ദൃക്‌സാക്ഷി മൊഴികളുമുമുണ്ടായിട്ടും പൊലീസില്‍നിന്ന് തനിക്ക് നീതികിട്ടിയില്ലെന്നാണ് ഷഫീക്കിന്റെ പരാതി

Last Updated :19 January 2024, 11:58 pm IST

കൊച്ചി: യുവതികള്‍ ക്രൂരമായി മര്‍ദിച്ച ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ഷഫീക്ക് നീതി തേടി ഹൈക്കോടതിയിലേക്ക്.  തന്നെ മര്‍ദിച്ചവശരാക്കിയവരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഷഫീക്ക് ഹൈക്കോടതിയെ സമീപിക്കുന്നത്. 

പട്ടാപ്പകല്‍ നഗരമധ്യത്തില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കമുളള തെളിവുകളും ദൃക്‌സാക്ഷി മൊഴികളുമുമുണ്ടായിട്ടും പൊലീസില്‍നിന്ന് തനിക്ക് നീതികിട്ടിയില്ലെന്നാണ് ഷഫീക്കിന്റെ പരാതി.

ഷഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതിനെ പറ്റി അന്വേഷിക്കുമെന്ന് ഡിജിപി കഴിഞ്ഞ ജിവസം വ്യക്തമാക്കിയിരുന്നു. യുവതികള്‍ ഡ്രൈവറെ മര്‍ദിക്കുന്ന ദൃശ്യങ്ങളും ദൃസാക്ഷി മൊഴികളും ഉണ്ടായിട്ടും നിസാര വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ഷഫീക്ക് നീതി തേടി ഹൈക്കോടതിയിലേക്ക്