ഷുഹൈബിനെ കൊന്നത് ജയരാജന്റെ കൊലയാളി സംഘമെന്ന് ബിജെപി 

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി

Last Updated :20 January 2024, 12:10 am IST

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. ഷുഹൈബിനെ വധിച്ച കേസില്‍ കീഴടങ്ങിയ സി.പി.എം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവര്‍ ജയരാജന്‍ നേരിട്ട് നടത്തുന്ന കൊലയാളി സംഘത്തിലെ അംഗങ്ങളാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ആരോപിച്ചു.

 ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് നിയന്ത്രിക്കുന്ന അറസ്റ്റിലായ ആകാശ് മുഖ്യമന്ത്രി പിണറായി വിജയനുമായും കണ്ണൂര്‍ ജില്ലയിലെ പ്രമുഖ സി.പി.എം നേതാക്കളുമായും അടുത്ത ബന്ധമുള്ളയാളാണെന്നും കൃഷ്ണദാസ് ആരോപിച്ചു. കേസില്‍ ജയരാജനുള്ള പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ തില്ലങ്കേരി സ്വദേശികളായ ആകാശ്, റിജിന്‍ രാജ് എന്നിവരാണ് മാലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊലപാകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

ഷുഹൈബിനെ കൊന്നത് ജയരാജന്റെ കൊലയാളി സംഘമെന്ന് ബിജെപി