സംസ്ഥാനത്ത് ഒൻപത് പുതിയ ഹോട്ട്സ്പോട്ടുകൾ

സംസ്ഥാനത്ത് ഒൻപത് പുതിയ ഹോട്ട്സ്പോട്ടുകൾ

Last Updated :20 January 2024, 8:24 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ടുകൾ. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ, മാലൂർ, കണ്ണൂർ കോർപറേഷൻ, പയ്യന്നൂർ മുൻസിപ്പാലിറ്റി, ചെമ്പിലോട്, അയ്യൻകുന്ന്, കോട്ടയം മലബാർ, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകൾ. നിലവിൽ ആകെ 37 ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് ഇന്ന് 62 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ 19 പേർക്കും കണ്ണൂർ ജില്ലയിലെ 16 പേർക്കും മലപ്പുറം ജില്ലയിലെ എട്ട് പേർക്കും ആലപ്പുഴ ജില്ലയിലെ അഞ്ച് പേർക്കും കോഴിക്കോട്, കാസർകോട് ജില്ലയിലെ നാല് പേർക്ക് വീതവും കൊല്ലം ജില്ലയിലെ മൂന്ന് പേർക്കും കോട്ടയം ജില്ലയിലെ രണ്ട് പേർക്കും വയനാട് ജില്ലയിലെ ഒരാൾക്കുമാണ് രോഗം ബാധിച്ചത്.

ഇന്ന് മൂന്ന് പേർ രോഗ മുക്തി നേടി. കൊല്ലം, കോട്ടയം, കാസർകോട് ജില്ലകളിൽ നിന്ന് ഓരോരുത്തരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേർ ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സംസ്ഥാനത്ത് ഒൻപത് പുതിയ ഹോട്ട്സ്പോട്ടുകൾ