News Now
Delhi Protest: ജന്തർമന്തറിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

കൊച്ചിയില് നടന്ന സദാചാര ഗുണ്ടായിസം പൊലീസിന്റെ പിടിപ്പുകേടിനെ തുടര്ന്നുണ്ടായതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന്. ഇത്തരം സംഭവങ്ങള് സാംസ്കാരിക കേരളത്തിന് അപമാനമാണ്. വനിതാദിനത്തില് തന്നെ സ്ത്രീകള്ക്ക് നേരെയുണ്ടായ ആക്രമണം ഏവരെയും ലജ്ജിപ്പിക്കുന്നതാണ്. ഇക്കാര്യത്തില് കുറ്റവാളികള്ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന് സര്ക്കാര് തയ്യാറാകണമെന്നും കുമ്മനം പറഞ്ഞു.
സ്ത്രീകള്ക്കും കുട്ടികള്ക്കും നേരെയുള്ള ആക്രമത്തില് കര്ശന നടപടിയെടുക്കാന് സര്ക്കാര് നടപടിയെടുക്കാന് വൈകുന്നതാണ് ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാന് ഇടയാക്കുന്നത്. സ്ത്രീകള്ക്കും കുട്ടികള്ക്കും സുരക്ഷിതമല്ലാത്ത നാടായി കേരളം മാറുന്നത് ഏവരെയും ആശങ്കപ്പെടുത്തുമെന്നും കുമ്മനം പ്രസ്താവനയില് അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


