
സനലിന്റെ ഭാര്യ സമരപ്പന്തലിൽ കുഴഞ്ഞുവീണു
സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്ന നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി കുഴഞ്ഞുവീണു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്ന നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി കുഴഞ്ഞുവീണു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഡിവൈഎസ്പി ഹരികുമാറുമായുളള വാക്കുതർക്കത്തിനൊടുവിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബത്തിന് സഹായവാഗ്ദാനവുമായി മന്ത്രിമാർ അടക്കമുളളവർ വീട്ടിൽ എത്തിയിരുന്നു. ഈ സമയത്ത് വാഗ്ദാനം ചെയ്ത കാര്യങ്ങൾ സർക്കാർ പാലിക്കണമെന്നും ജീവിക്കാന്‍ സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 ദിവസമായി വിജി സത്യാഗ്രഹ സമരം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിജി ആരോപിച്ചിരുന്നു. താമസിക്കുന്ന വീട് ജപ്തി ഭീഷണിയിലാണ്. ജീവിക്കാന്‍ മാര്‍ഗമില്ലെന്നും അവർ പറഞ്ഞിരുന്നു. നവംബര്‍ അഞ്ചിനാണ് ഡിവൈഎസ്പി ഹരികുമാറുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ സനല്‍കുമാര്‍ കൊല്ലപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി



