സികെ വിനീതിനെ കൈവിടാതെ കേരള ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ അടുത്ത സീസണിലും മലയാളിത്താരം സികെ വിനീത് കേരളബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയണിയും - മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈനെയും ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തി

Last Updated :19 January 2024, 11:56 pm IST
Edited by :migrator

കൊച്ചി; ഐഎസ്എല്‍ അടുത്ത സീസണിലും മലയാളിത്താരം സികെ വിനീത് കേരളബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയണിയും. വിനീതിന് പുറമെ മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈനെയും ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തി.റിനോ ആന്റോയെയും സന്ദേശ് ജിങ്കാനെയും പരിഗണിച്ചിരുന്നെങ്കിലും അവസാനമാണ് വിനീതിനെയും മെഹ്താബിനെയും നിലനിര്‍ത്താനുള്ള തീരുമാനം. മറ്റുരണ്ടുപേരെയും ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാനായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.

ഐഎസ്എല്ലിന്റെ കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോററായിരുന്നു സികെ വിനീത്. ഒമ്പത് മത്സരങ്ങളലില്‍ നിന്നായി 5 ഗോളുകളും നേടിയിരുന്നു. ആദ്യമത്സരങ്ങളില്‍ പരാജയത്തുടര്‍ച്ചകള്‍ക്കിടയിലാണ് വിനീത് ടീമിനൊപ്പം ചേര്‍ന്നത്. ആദ്യമത്സരത്തില്‍ തന്നെ ഗോള്‍ നേടിയ വിനീതിന്റെ പ്രകടനങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചത്.

ഐലീഗിലും ഫെഡറേഷന്‍ കപ്പിലും മികച്ച പ്രകടനമാണ് വിനീത് നടത്തിയത്. സന്തോഷ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളിത്താരങ്ങളായ ജിഷ്ണു ബാലകൃഷ്ണനും സഹല്‍ അബ്ദുസമദും ബ്ലാസ്റ്റേഴ്‌സ് ടിമിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സികെ വിനീതിനെ കൈവിടാതെ കേരള ബ്ലാസ്റ്റേഴ്‌സ്