
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: സമാധാന ശ്രമങ്ങള്‍ക്കും ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കും ശേഷവും ആയുധം താഴെവയ്ക്കാന്‍ തയാറാകാത്ത സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നു ബിജെപി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്. സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ഗുണ്ടാസംഘങ്ങളാണ്. തൃശൂര്‍ കയ്പ്പമംഗലത്ത് പട്ടികജാതിക്കാരനായ ബിജെപി പ്രവര്ത്തകന് സതീശനെ കൊലപ്പെടുത്തിയത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തിലും ഉഭയകക്ഷി യോഗത്തിലുമെല്ലാം ബിജെപി സഹകരിച്ചിട്ടുണ്ട്. എന്നിട്ടും സിപിഎം അക്രമം അവസാനിപ്പിക്കാന്‍ തയാറാകാത്തത് എന്താണെന്നു വിശദീകരിക്കണം. സിപിഎമ്മിനെപ്പോലെ ബിജെപിയും ആയുധം എടുക്കണമെന്നാണോ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള പ്രതികരണം ബലഹീനതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
കയ്പമംഗലത്തു സതീശന്റെ നേതൃത്വത്തില്‍ 20 പേര് സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ വൈരാഗ്യം മൂലമാണു സിപിഎം അക്രമിച്ചത്. കൊലപാതകത്തിനുശേഷം മൃതദേഹത്തിന് അവകാശ വാദം സ്ഥാപിക്കാന്‍ എത്തുന്ന തരംതാണ രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം. പിണറായി വിജയന് അധികാരത്തിലെത്തിയശേഷം തൃശൂര്‍ ജില്ലയില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ബിജെപി പ്രവര്‍ത്തകനാണു സതീശന്. നാലുപേരും ദലിത് വിഭാഗത്തില്‍ പെട്ടവരാണ്. ഒരു പ്രകോപനവുമില്ലാതെ കൊലപാതകം തുടരുന്ന സിപിഎമ്മിനെതിരെ പൊതുവികാരം ഉണരണമെന്നും കൃഷ്ണദാസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


