സുനിക്ക് ദിലീപ് അഡ്വാന്‍സായി നല്‍കിയത് 10000 രൂപ
യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) കാറില്‍ വച്ച് ദിലീപ് 10,000 രൂപ അഡ്വാന്‍സ് കൈമാറി.

കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) കാറില്‍ വച്ച് ദിലീപ് 10,000 രൂപ അഡ്വാന്‍സ് കൈമാറി. സുനില്‍കുമാറിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ എത്തിയെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി. നടിയെ ഉപദ്രവിച്ച കേസില്‍ ഇനിയും പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നു പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ദിലീപിന്റെ ജാമ്യ ഹര്‍ജിയിലായിരുന്നു വാദം.
കേസിലെ പ്രധാന തെളിവുകളായ മൊബൈല്‍ ഫോണും യഥാര്‍ഥ മെമ്മറി കാര്‍ഡും ഇതുവരെ കണ്ടെത്തിയിട്ടില്ല. ദൃശ്യങ്ങളുടെ പകര്‍പ്പ് എടുത്ത മെമ്മറി കാര്‍ഡ് മാത്രമാണു കിട്ടിയത്. സുനില്‍കുമാറിനെ അറിയില്ലെന്ന ദിലീപിന്റെ വാദം ശരിയല്ല. ദിലീപ് സുനില്‍കുമാറിനെ നാലു തവണ കാണുകയും പലതവണ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചു. ഇത് തെളിയിക്കുന്ന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Related News

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result
'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
