
സ്കൂളുകൾ ജനുവരിയിൽ തുറക്കും; 5 ലക്ഷം കുട്ടികൾക്ക് ലാപ്ടോപ്പ്
സ്‌കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയ പഠനാന്തരീക്ഷവും പശ്ചാത്തലസൗകര്യമൊരുക്കി വരവേല്‍ക്കും

തിരുവനന്തപുരം: 2021 ജനുവരിയിൽ സ്കൂളുകൾ തുറക്കാനാകുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയ പഠനാന്തരീക്ഷവും പശ്ചാത്തലസൗകര്യമൊരുക്കി വരവേല്‍ക്കും. 5 കോടി മുടക്കി നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള 35 സ്‌കൂള്‍ കെട്ടിടങ്ങള്‍, 3 കോടി ചെലവഴിച്ച് നിര്‍മ്മിക്കുന്ന 14 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നൂറ് ദിവസത്തിനുള്ളില്‍ നടത്തും. 250 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം ആരംഭിക്കും. എല്ലാ എൽപി സ്കൂളകളും ഹൈടെക് ആക്കി മാറ്റാൻ ശ്രമിക്കും. 11,400 സ്കൂളുകളിൽ കംപ്യൂട്ടർ ലാബ് ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
വിദ്യാശ്രീ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണ ചെയ്യും. 150 പുതിയ കോഴ്സുകൾ കോളജുകളിൽ പ്രഖ്യാപിക്കും. പിഎസ്‌സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളിൽ സെപ്ഷൽ റൂൾ ഉണ്ടാക്കുന്നതിന് സ്പെഷൽ ടാസ്ക് ഫോഴ്സ് ഉണ്ടാക്കും. സ്പെഷൽ റൂൾസിന് അവസാന രൂപം നൽകും. 100 ദിവസത്തിനുള്ളിൽ കോളജ്, ഹയർസെക്കൻഡറി മേഖലയിൽ 1000 തസ്തികകൾ സൃഷ്്ടിക്കും. 50,000 പേർക്ക് കാർഷികേതര മേഖലയിൽ ജോലി നൽകും. ദുരിതാശ്വാസ നിധിയിൽ നിന്നും 961 കോടി മുടക്കി ഗ്രാമീണ റോഡുകൾക്ക് തുടക്കം കുറിക്കും. 1451 കോടി രൂപയുടെ പൊതുമരാമത്ത് റോഡ് ഗതാഗത യോഗ്യമാക്കും. 158 കി.മീ റോഡ് ,21 പാലങ്ങൾ എന്നിവ ഉദ്ഘാടനം െചയ്യും. 41 കിഫ്ബി പദ്ധതികൾ നവംബറിനുള്ളിൽ ഉദ്ഘാടനം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്ജിന്; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന് വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'



