News Now
'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'

Delhi Protest: 'ലഹ്റ ദോ തിരംഗ' റാലി; ഗതാഗത നിയന്ത്രണം ഉണ്ടായേക്കുമെന്ന് പൊലീസ്

തനിച്ചായിരിക്കാൻ കൊതിക്കുന്നവരുടെ രഹസ്യലോകം
കിള്ളിമംഗലം: ഗുളിക ശ്വാസ നാളത്തിൽ കുടുങ്ങി നാല് വയസുകാരൻ മരിച്ചു. ചേലക്കര അന്തിമഹാകാളൻകാവ് കടമാൻകോട്ടിൽ ജാഫറിന്റേയും ഹസീനയുടേയും മകൻ അഹമ്മദ് ഫായിസാണ് മരിച്ചത്.
പിതാവിന്റെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് കിള്ളിമംഗലത്തെ വീട്ടിലായിരുന്നു ഹസീനയും കുട്ടിയും. അസുഖം ബാധിച്ച കുഞ്ഞിന് ഗുളിക നൽകിയതിനെ തുടർന്ന് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി അലർജിക്കുള്ള ഗുളികകൾ കഴിക്കുന്നതിനിടെയായിരുന്നു സംഭവം.
കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാർ ചേലക്കര ജീവോദയ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുൻപേ കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. കബറടക്കം നടത്തി. സഹോദരി: സഫാന. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ജാഫറിന് കബറടക്കത്തിൽ പങ്കെടുക്കാനായില്ല. നാളെ ജാഫർ നാട്ടിലെത്തുമെന്നാണു വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ഏകപക്ഷീയമായ ശൈലി തിരിച്ചടിയായി, സര്ക്കാരും പാര്ട്ടിയും തമ്മില് ഏകോപനം ഉണ്ടായില്ല'; പിണറായിക്കെതിരെ രൂക്ഷവിമര്ശനം

ട്രാവലേറ്ററുകള്, എസ്കലേറ്ററുകള്; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ദുബൈ മെട്രോയിലേക്ക് നടന്നെത്താം, കാല്നടപ്പാലം 'റെഡി'
