
News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

വാഷിംഗ്ടണ്: അമേരിക്കന് മുന്പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് നിലവിലെ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന കാംപയിനില് ഒബാമ ഫോണ് ചോര്ത്തിയെന്നാണ് ട്രംപ് ട്വിറ്ററിലൂടെ ആരോപിച്ചത്. ഇതിനെ കുറിച്ച് കൂടുതല് വ്യക്തത വരുത്താതെയാണ് ട്വീറ്റ്.
I'd bet a good lawyer could make a great case out of the fact that President Obama was tapping my phones in October, just prior to Election!
â Donald J. Trump (@realDonaldTrump) March 4, 2017
കഴിഞ്ഞ വര്ഷം നവംബറില് ന്യൂയോര്ക്ക് സിറ്റിയിലുള്ള തന്റെ ഓഫീസ് ഫോണ് ഒബാമ ചോര്ത്തി. വാട്ടര്ഗേറ്റ് രീതിയിലുള്ള ഇടപെടലാണ് നടന്നതെന്നുമാണ്് ട്രംപ് ട്വിറ്ററിലൂടെ ആരോപിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാംപെയ്നിടയില് റഷ്യന് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയതിന് ചോദ്യങ്ങള് നേരിടുന്ന ജെഫ് സെഷ്യനെ പിന്തുണയറിച്ച ട്രംപ് കഴിഞ്ഞ വര്ഷത്തില് മാത്രം ഈ റഷ്യന് അംബാസഡര് നാല് തവണ ഒബാമയുടെ ഓഫീസ് സന്ദര്ശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



