Last Updated :22 January 2024, 7:48 pm IST

News Now

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സൈനിക ആശുപത്രിക്ക് നേരേ ഭീകരാക്രമണം. ബോംബ് ആക്രമണവും വെടിവെയ്പ്പും നടത്തുന്നതായി കാബൂളില്‍ നിന്നും അല്‍ജസീറ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

സര്‍ദാര്‍ ദാവൂദ് ഖാന്‍ ആശുപത്രിയുടെ മുന്‍വശത്തെ ഗേറ്റിന് സമീപമാണ് ബോംബാക്രമണം നടന്നത് എന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. വസീര്‍ അക്ബര്‍ഖാന്‍ പ്രവിശ്യയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. നിരവധി ആളുകള്‍ ആശുപത്രിയില്‍ കുടുങ്ങി കിടക്കുന്നതായും തീവ്രവാദികള്‍ കൂട്ടത്തോടെ ആശുപത്രിക്കകത്ത് പ്രവേശിച്ചതായും സൈനിക വൃത്തങ്ങള്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാബൂളില്‍ സൈനിക ആശുപത്രിക്ക് നേരെ ഭീകരാക്രമണം