കുഞ്ഞിന്റെ ആദ്യ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നെഗറ്റീവ്

Last Updated :20 January 2024, 8:19 am IST

News Now

വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച 33കാരിയായ യുവതി പെണ്‍കുഞ്ഞിന് ജന്മംനല്‍കി. കുഞ്ഞിന് വൈറസ് ബാധയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിന്റെ ആദ്യ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നെഗറ്റീവ് ആണ്. 

കുഞ്ഞിന് തീവ്രപരിചരണം നല്‍കുന്നുണ്ടെന്നും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും പരിശോധനകള്‍ നടത്തി രോഗം ഇല്ലെന്ന് ഉറപ്പുവരുത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞ് ഇപ്പോള്‍ ശിശുക്കള്‍ക്കായുള്ള ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. അമ്മയുടെയും കുഞ്ഞിന്റെയും നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കൊറോണ വൈറസ് മൂലം ന്യുമോണിയ ബാധിച്ച യുവതിയെ ഈ മാസം ഏഴിനാണ് ഷിയാന്‍ നഗരത്തിലുള്ള ആശുപത്രിയില്‍ എത്തിച്ചത്. വ്യക്തമായ ചികിത്സ പദ്ധതികളുമായി മുന്നോട്ടുപോയതും ശരിയായ തയ്യാറെടുപ്പുമാണ് കുഞ്ഞിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ സഹായിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊറോണ ബാധിച്ച യുവതി പ്രസവിച്ചു; പെണ്‍കുഞ്ഞ്