ഇന്‍ഡലിമാനിലെ  സൈനിക പോസ്റ്റിന് നേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു

Last Updated :20 January 2024, 8:07 am IST

News Now

മാലി : ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. 53 സൈനികരും ഒരു നാട്ടുകാരനുമാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം ഉണ്ടായത്.

നൈജീരിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മേനക പ്രവിശ്യയിലെ ഇന്‍ഡലിമാനിലെ  സൈനിക പോസ്റ്റിന് നേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സൈനിക പോസ്റ്റിലുണ്ടായിരുന്ന 10 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാലി വാര്‍ത്താവിനിമയ മന്ത്രി യായ സങ്കേരെ പറഞ്ഞു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികല്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാലിയില്‍ ഭീകരാക്രമണം : 54 പേര്‍ കൊല്ലപ്പെട്ടു