News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ന്യൂയോര്ക്ക്: സിറിയയില് അസദ് ഭരണകൂടത്തിനെതിരെ അമേരിക്ക സൈനിക നടപടി ആരംഭിച്ചു. വിമാനങ്ങളില് നിന്ന് അന്പതോളം ടോമോഹാക് മിസൈലുകള് വര്ഷിച്ചു.വിമതമേഖലകളില് സിറിയന് സര്ക്കാര് രാസായുധ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കന് നടപടി. നടപടിയെ ന്യായീകരിച്ച് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. സിറിയയില് നടത്തിയത് രാസായുധ ആക്രമണത്തിനുള്ള തിരിച്ചടിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് പറഞ്ഞു.തിരിച്ചടി ദേശീയ സുരക്ഷാ താല്പര്യത്തിന് ആവശ്യമായിരുന്നുവെന്നും ട്രംപ് വിശദീകരണം നല്കി.സിറിയന് സര്ക്കാര് നടത്തുന്ന കൂട്ടക്കുരുതി തടയാന് രാജ്യാന്തരസമൂഹം ഇടപെടണമെന്നും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം അമേരിക്കന് പിന്തുണയുള്ള വിമത പോരാളികള് പിടിച്ചെടുത്ത പ്രദേശത്തിന് നേരെ റഷ്യന് പിന്തുണയുള്ള അസദ് ഭരണകൂടം രാസായുധ പ്രയോഗം നടത്തിയിരുന്നു. ഇതില് എഴുപതോളംപേര് മരിച്ചു. ഇതിനെ തുടര്ന്നാണ് അമേരിക്ക സൈനിക നടപടി ആരംഭിച്ചത്. എന്നാല് രാസായുധ പ്രയോഗം നടത്തിയത് അമേരിക്കയാണ് എന്നാണ് സിറിയന് ഭരണകൂടത്തിന്റേയും റഷ്യയുടേയും വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



