
പെറുവിൽ ബോട്ടുകൾ കൂട്ടിയിടിച്ചു; 11 പേർ മരിച്ചു; നിരവധി പേരെ കാണാതായി
പെറുവിൽ ബോട്ടുകൾ കൂട്ടിയിടിച്ചു; 11 പേർ മരിച്ചു; നിരവധി പേരെ കാണാതായി
ലിമ: പെറുവിലെ യൂറിമാഗുവാസിൽ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. അപകടത്തിൽ ആറ് പേർക്കു പരിക്കേൽക്കുകയും ചെയ്തു. പെറുവിലെ യൂറിമാഗുവാസ് ജില്ലയിൽ ഹുവാല്ലഗ നദിയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 80 യാത്രക്കാരുമായി സാന്റാ മരിയയിൽ നിന്ന് യൂറിമാഗുവാസിലേക്ക് യാത്ര തിരിച്ച ബാർജ് യന്ത്രബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബാർജിലുണ്ടായിരുന്ന 20 കുട്ടികളടങ്ങുന്ന യാത്രാ സംഘം അപകടം നടക്കുമ്പോൾ ഉറങ്ങുകയായിരുന്നു. ഇവർ ഒരു മതപരമായ ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപകടത്തിൽ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സെക്ടോരിയൽ എമർജൻസി ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. പെറുവിയൻ നാവിക സേനയും സെക്ടോരിയൽ എമർജി ഓപ്പറേഷൻസ് സെന്ററും അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 644 lottery result

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്ട്രോബെറി

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാഗ്യരാജിനെ ഓർത്ത് മകൻ ശന്തനു



