
News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
എല്ലാ വെളുത്തുള്ളിയും ഒരുപോലെയല്ല; ഗുണങ്ങളിൽ മുന്നിൽ ഏത്?
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

ഇസ്ലാമാബാദ്: പാകിസ്ഥാനില് സ്ഫോടനത്തില് 14 പേര് കൊല്ലപ്പെട്ടു. ബലൂചിസ്ഥാന് പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിലെ പാര്ക്കിങ് സ്ഥലത്ത് നടന്ന സ്ഫോടനത്തില് കുറഞ്ഞത് 18 പേര്ക്ക് പരിക്കേറ്റതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
തെക്കുപടിഞ്ഞാറന് പാകിസ്ഥാനില് ചൊവ്വാഴ്ച ഒരു രാഷ്ട്രീയ റാലിയിലാണ് സ്ഫോടനം നടന്നത്. ചാവേര് ആക്രമണമാണെന്ന് സംശയിക്കുന്നു. ബലൂചിസ്ഥാന് നാഷണല് പാര്ട്ടിയിലെ (ബിഎന്പി) നൂറുകണക്കിന് അംഗങ്ങള് ഒത്തുകൂടിയ സ്ഥലത്തായിരുന്നു സ്ഫോടനമെന്ന് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. ദേശീയ നേതാവും മുന് പ്രവിശ്യാ മുഖ്യമന്ത്രിയുമായ സര്ദാര് അതൗല്ല മെങ്കലിന്റെ ചരമവാര്ഷികത്തോടനുബന്ധിച്ചാണ് റാലി നടത്തിയതെന്ന് സര്ക്കാര് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്ട്ടില് പറയുന്നു. ജനങ്ങള് റാലിയില് നിന്ന് ഇറങ്ങുന്നതിനിടെ പാര്ക്കിങ് ഏരിയയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇത് ഒരു ചാവേര് ബോംബാക്രമണമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന് പാകിസ്ഥാനിലെ ഒരു അര്ദ്ധസൈനിക കേന്ദ്രത്തിലും സമാനമായ ചാവേര് ആക്രമണം നടന്നതായും റിപ്പോര്ട്ട് ഉണ്ട്. ആക്രമണത്തില് ആറ് സുരക്ഷാ ഉദ്യോഗസ്ഥരും ആറ് ഭീകരരും ഉള്പ്പെടെ പന്ത്രണ്ട് പേര് കൊല്ലപ്പെട്ടതായി അധികൃതര് സ്ഥിരീകരിച്ചു.
Summary
14 killed in suicide bombing at political rally in Pakistan's Balochistan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


വിവാഹ വിരുന്നില് ഒരു വിഭവം മാത്രം, കടകള് നേരത്തെ അടയ്ക്കണം, വാഹനങ്ങള് വാങ്ങേണ്ട; പാകിസ്ഥാനില് കടുത്ത നിയന്ത്രണം

ചെങ്കോട്ട സ്ഫോടനം ചാവേര് ആക്രമണം, ഉമര് സൂത്രധാരന്; 7,500 പേജുള്ള കുറ്റപത്രം സമര്പ്പിച്ച് എന്ഐഎ


