
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

ബെയ്ജിങ്: ആറു വര്ഷങ്ങള്ക്ക് ശേഷം ആദ്യമായി ചൈന സന്ദര്ശിച്ച് ഉത്തര കൊറിയന് ഭരണാധികാരി കിം ജോങ് ഉന്. ബെയ്ജിങ്ങില് പങ്കെടുക്കുന്ന സൈനിക പരേഡില് പങ്കെടുക്കാന് സ്വകാര്യ ട്രെയിനിലാണ് കിം ജോങ് ഉന് ചൈനയിലെത്തിയത്. പ്രസിഡന്റ് ഷി ജിന്പിങ്ങും റഷ്യന് നേതാവ് വ്ളാഡിമിര് പുടിനുമായുള്ള കിം ജോങ് ഉന്നിന്റെ ബന്ധം അടിവരയിടുന്ന അപൂര്വ വിദേശ സന്ദര്ശനമായാണ് ഇതിനെ കണക്കാക്കുന്നത്.
ചൈനയിലെ ചടങ്ങില് പങ്കെടുക്കാന് തിങ്കളാഴ്ച വൈകീട്ടാണ് കിം ഉത്തര കൊറിയയില് നിന്ന് പുറപ്പെട്ടത്. വിദേശകാര്യ മന്ത്രി ചോ സോണ്-ഹുയിയും മറ്റ് മുതിര്ന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്റെ പ്രസ്താവന ഉദ്ധരിച്ചുള്ള റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. 2023 ല് പുടിനുമായുള്ള ചര്ച്ചകള്ക്കായി റഷ്യയിലേക്ക് പോയതിനുശേഷമുള്ള ഉത്തരകൊറിയന് നേതാവിന്റെ ആദ്യ വിദേശ യാത്ര കൂടിയാണിത്.
2019 ജനുവരിക്ക് ശേഷം അദ്ദേഹം നടത്തുന്ന ആദ്യ ചൈന സന്ദര്ശനവുമാണിത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 80-ാം വാര്ഷികത്തെ അനുസ്മരിക്കുന്ന പരേഡില് ഷി ജിന്പിങ്, പുടിന് എന്നിവര്ക്കൊപ്പമായിരിക്കും കിം ജോങ് ഉനും പങ്കെടുക്കുക എന്നും റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
വര്ഷങ്ങളായി ഉത്തര കൊറിയയെ പിന്തുണയ്ക്കുന്ന രാജ്യമാണ് ചൈന. യുഎസും സഖ്യകക്ഷികളും ഒറ്റപ്പെടുത്തിയപ്പോഴും ഉപരോധങ്ങള് ഏര്പ്പെടുത്തിയപ്പോഴും ഉത്തര കൊറിയന് സമ്പദ് വ്യവസ്ഥയെ താങ്ങി നിര്ത്തിയത് ചൈനയുടെ സഹായമാണ്. അടുത്തിടെ, കിം റഷ്യയുമായും കൂടുതല് അടുത്തിട്ടുണ്ട്. യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തെ പിന്തുണയ്ക്കാന് ഉത്തര കൊറിയ ആയുധങ്ങളും സൈനികരെയും നല്കിയതായി അമേരിക്ക ആരോപിക്കുന്നു.
പുടിനും ഷി ജിന്പിങ്ങിനൊപ്പം കിം ജോങ് ഉന് കൂടി പ്രത്യക്ഷപ്പെടുന്നത് മൂന്ന് രാജ്യങ്ങള്ക്കിടയിലെ ബന്ധം ശക്തിപ്പെടുന്നതിന്റെ തെളിവായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ബുള്ളറ്റ് പ്രൂഫ് ട്രെയിനിലാണ് കിം ജോങ് ഉന് ചൈനയിലേക്ക് പുറപ്പെട്ടത്. കിമ്മിന്റെ അച്ഛനും മുത്തച്ഛനും ഉള്പ്പെടെയുള്ള മുന്കാല ഉത്തരകൊറിയന് നേതാക്കളും ആഢംബര ബുള്ളറ്റ് പ്രൂഫ് ട്രെയിനിലാണ് ചൈനയിലേക്ക് പോയിട്ടുള്ളത്. ചരിത്രപരമായി പ്രിയപ്പെട്ട ഒരു ഗതാഗത മാര്ഗമായാണ് ഇതിനെ ഉത്തര കൊറിയ കാണുന്നത്.
Summary
In Rare Foreign Visit, North Korea's Kim Uses Bulletproof Train To Enter China
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത


