
ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്
ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്റെ ബഹിരാകാശ ദൗത്യമായ ന്യു ഷെപ്പേഡ്25 ലേക്ക്(എന്‍.എസ്-25) തെരഞ്ഞെടുക്കപ്പെട്ട ഗോപിചന്ദ് ഇന്ന് യാത്ര തുടങ്ങും.

വാഷിങ്ടണ്‍: ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപിചന്ദ് തോട്ടകുര. ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്റെ ബഹിരാകാശ ദൗത്യമായ ന്യു ഷെപ്പേഡ്25 ലേക്ക്(എന്‍.എസ്-25) തെരഞ്ഞെടുക്കപ്പെട്ട ഗോപിചന്ദ് ഇന്ന് യാത്ര തുടങ്ങും.
അമേരിക്കയിലെ വെസ്റ്റ് ടെക്സാസിലുള്ള ബ്ലൂ ഒറിജിനിന്റെ ലോഞ്ച് സൈറ്റ് വണ്ണില്‍ (കോണ്‍ റാഞ്ച്) നിന്നാണ് എന്‍.എസ്-25 കുതിച്ചുയരുക. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴ് മണിക്കാണ് വിക്ഷേപണം. ഗോപീചന്ദിന് പുറമെ 90-കാരനായ എഡ് ഡ്വിറ്റ് ഉള്‍പ്പെടെ അഞ്ചുപേര്‍ കൂടി ദൗത്യത്തില്‍ ഉണ്ട്.
1984 ല്‍ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ സഞ്ചാരി റിട്ട. വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മയ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ പൗരനാകും ഗോപിചന്ദ്. പൈലറ്റും യുഎസ് അറ്റ്ലാന്റയിലെ സുഖചികിത്സാ സംരംഭമായ പ്രിസര്‍വ് ലൈഫ് കോറിന്റെ സ്ഥാപകനുമാണ്. യുഎസ് ഫ്ലോറിഡയിലെ എംബ്രിറിഡില്‍ സര്‍വകലാശാലയില്‍ നിന്ന് എയ്റോനോട്ടിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത അദ്ദേഹം ഇന്ത്യയില്‍ എയര്‍ ആംബുലന്‍സ് സര്‍വീസും നടത്തിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആന്ധ്ര പ്രദേശിലെ വിജയവാഡയിലാണ് ഗോപിചന്ദ് തോട്ടകുര ജനിച്ചത്. വളരെ ചെറുപ്പം തൊട്ടുതന്നെ ആകാശത്തോടും പറക്കലിനോടും അഭിനിവേശമുണ്ടായിരുന്നയാളാണ് ഗോപിചന്ദ്. ഡ്രൈവിങ് പഠിക്കുന്നതിന് മുമ്പ് തന്നെ വിമാനം പറത്താനാണ് ഗോപീചന്ദ് പഠിച്ചത്. സീ പ്ലേനുകള്‍, ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയെല്ലാം പറത്താന്‍ ഗോപിചന്ദ് വിദഗ്ധനാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്




