
'അച്ഛാ, എന്റെ ഷൂ തെന്നുന്നുണ്ട്!'; ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു
തന്റെ ഷൂ തെന്നുന്നുണ്ടെന്ന് വീഴുന്നതിന് തൊണ്ടുമുന്പ് ഗ്രേസ് അച്ഛനോട് പറഞ്ഞിരുന്നു

കാലിഫോര്‍ണിയ: അച്ഛനൊപ്പം ഹൈക്കിങ്ങിന് പോയ 20കാരി 200 അടി താഴ്ചയിലേക്ക് വീണ് മരിച്ചു. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയായ ഗ്രേസ് റൊഹ്ലോഫ് ആണ് മരിച്ചത്. കാലിഫോര്‍ണിയയിലെ യോസ്മൈറ്റ് നാഷണല്‍ പാര്‍ക്കില്‍ വച്ചാണ് അപകടമുണ്ടായത്.
WHAT TO READ NEXT

നേപ്പാളില്‍ വിമാനം തകര്‍ന്ന് 18 മരണം- വീഡിയോ
അച്ഛന് ജൊനാതന്‍ റോഹ്ലോഫിനൊപ്പം ഹൈക്കിങ്ങിന് പോയതായിരുന്നു ഗ്രേസ്. മലകയറി പരിചയമുള്ളവരാണ് ഇരുവരും. മല കയറുന്ന മറ്റുള്ളവരെ സഹായിക്കുന്നതിനിടെ അപ്രതീക്ഷിതമായി മഴ പെയ്യുകയായിരുന്നു. തന്റെ ഷൂ തെന്നുന്നുണ്ടെന്ന് വീഴുന്നതിന് തൊണ്ടുമുന്പ് ഗ്രേസ് അച്ഛനോട് പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മകള്‍ വീണ ഭാഗത്തേക്ക് ഇറങ്ങാന്‍ അച്ഛന് ശ്രമം നടത്തിയെങ്കിലും അതിനു കഴിഞ്ഞില്ല. തുടര്‍ന്ന് ഹെല്പ് ലൈനിലേക്ക് വിളിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ എടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ ഗ്രേസിന് അടുത്തെത്തിയത്. എന്നാല്‍ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഗ്രേസ് മരിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



