
ലാഹോറില്‍ തിരക്കേറിയ തെരുവില്‍ സ്ഫോടനം, മൂന്നു മരണം-വിഡിയോ
പാകിസ്ഥാനിലെ ലാഹോറില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു
ലാഹോര്‍: പാകിസ്ഥാനിലെ ലാഹോറില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര് മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലഹോറിലെ അനാര്‍ക്കലി മേഖലയിലാണ് സ്ഫോടനമുണ്ടായത്. തിരക്കേറിയ തെരുവില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം.
പ്രദേശത്ത് കൂടുതല്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്കി. ഇതിനായി ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.
സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് പഞ്ചാബ് മുഖ്യമന്ത്രി പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
4 Killed, 25 injured, 3 injured are in critical situation in #Anarkali Bazar #Lahore pic.twitter.com/3tZWn34fFT
â Malik Ali Raza (@MalikAliiRaza) January 20, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



