യുക്രൈന്‍ സൈന്യത്തിലെ സിനിമാതാരം റഷ്യന്‍ ഷെല്ലാക്രമണത്തില്‍  കൊല്ലപ്പെട്ടു; വിട നല്‍കി രാജ്യം 

റഷ്യയ്‌ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് തുടരുന്ന ഇര്‍പിന്‍ നഗരത്തിലാണ് സംഭവം

പാഷാ ലീ, ട്വിറ്റര്‍
Last Updated :20 January 2024, 8:58 am IST
Edited by :migrator

കീവ്: റഷ്യയ്‌ക്കെതിരായ പ്രതിരോധത്തിന് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന സിനിമാതാരം കൊല്ലപ്പെട്ടു. പാഷാ ലീ (33) റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

റഷ്യയ്‌ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് തുടരുന്ന ഇര്‍പിന്‍ നഗരത്തിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് നടന്‍ സൈന്യത്തില്‍ ചേര്‍ന്നത്. ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഒഡേസ ചലച്ചിത്രോത്സവമാണ് പാഷ ലീയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. 

യുദ്ധം തുടങ്ങിയതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ യുക്രൈന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നിരുന്നു. മീറ്റിങ് ഓഫ് ക്ലാസ്മേറ്റ്സ്, ഫ്ലൈറ്റ് റൂള്‍സ്, സെല്‍ഫി പാര്‍ട്ടി തുടങ്ങിയ സിനിമകളില്‍ പാഷ ലീ അഭിനയിച്ചിട്ടുണ്ട്.
 

News Now