News Now
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

വാഷിങ്ടൺ: പൊടിക്കാറ്റിനെത്തുടർന്ന് വാഹനങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്. മണിക്കൂറിൽ 60 മൈൽ വേഗതയിൽ വീശിയടിച്ച പൊടിക്കാറ്റാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ നിഗമനം. ഇരുപത്തിയൊന്ന് വാഹനങ്ങൾ തകർന്നതായാണ് റിപ്പോർട്ട്.
ഹാർഡിന് പടിഞ്ഞാറ് അഞ്ച് കിലോമീറ്റർ അകലെ മൊണ്ടാന ദേശീയപാതയിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ആതിശക്തമായ കാറ്റിനെത്തുടർന്ന് കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണം.
"ഹാർഡിനിനടുത്തുണ്ടായ അപകട വാർത്തയിൽ ഞാൻ അതീവ ദുഃഖിതനാണ്. അപകടത്തിൽപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും ഓർത്ത് പ്രാർത്ഥിക്കുന്നു. സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫസ്റ്റ് റെസ്പോണ്ടേഴ്സിനോട് ഞങ്ങൾ നന്ദിയുള്ളവരാണ്", മോണ്ടാന ഗവർണർ ഗ്രെഗ് ജിയാൻഫോർട്ട് ട്വിറ്റ് ചെയ്തു.
I'm deeply saddened by the news of a mass casualty crash near Hardin. Please join me in prayer to lift up the victims and their loved ones. We're grateful to our first responders for their service.
â Governor Greg Gianforte (@GovGianforte) July 16, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


