News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 70 വയസുകാരിയില് നിന്ന് എട്ട് കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. മറ്റൊരു രാജ്യത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര് ദുബൈ വിമാനത്താവളത്തില് ഇറങ്ങിയത്. ഇവിടെ വെച്ച് നടത്തിയ കസ്റ്റംസ് പരിശോധനയില് വയോധിക പിടിയിലാവുകയായിരുന്നു.
സ്യൂട്ട് കെയ്സില് ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 8.3 കിലോഗ്രാം ക്രിസ്റ്റല് മെത്താണ് കൊണ്ടുവന്നത്. കാര്ബണ് പേപ്പറില് പൊതിഞ്ഞ് ഭദ്രമായി പായ്ക്ക് ചെയ്തായിരുന്നു ഇത് ലഗേജില് വെച്ചിരുന്നത്. ഒരു ഏഷ്യന് രാജ്യത്തേക്കായിരുന്നു ഇവരുടെ യാത്ര.
ഇടയ്ക്ക് ദുബൈയില് ട്രാന്സിറ്റിനായി ഇറങ്ങിയപ്പോള് തന്റെ ലഗേജ് താമസ സ്ഥലത്ത് എത്തിക്കാനായി വിമാന കമ്പനി അധികൃതരോട് ഇവര് ആവശ്യപ്പെടുകയായിരുന്നു. തുടര്ന്ന് പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കേസ് പിന്നീട് ദുബൈ പൊലീസിന് കൈമാറി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



