
പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വസതിയിൽ നുഴഞ്ഞു കയറി; അഫ്ഗാൻ പൗരൻ അറസ്റ്റിൽ
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കയറിത്

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയില്‍ നുഴഞ്ഞുകയറിയ അഫ്ഗാന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളെ തീവ്രവാദ വിരുദ്ധ വകുപ്പിന് കൈമാറിയെന്ന് ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം.
സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ അകത്ത് കടന്നത്. എന്നാൽ ഇയാൾ എങ്ങനെ കയറിയെന്നതിൽ വ്യക്തതയില്ല. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാൾ അഫ്ഗാൻ പൗരനാണെന്ന് സ്ഥിരീകരിച്ചു.
മൂന്ന് വ്യത്യസ്ത വഴികളിലൂടെയാണ് ഇയാൾ പ്രധാനമന്ത്രിയുടെ വസതിക്കുള്ളിൽ പ്രവേശിച്ചത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി മാറ്റിയിരിക്കുകയാണ്. ഇയാള്‍ എങ്ങനെ അകത്ത് കടന്നു എന്നത് അറിയാന്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്



