"ചീഫ് മൗസർ" ‌ലാറിയുടെ വിഡിയോകൾ ട്വിറ്ററിൽ വൈറലായിക്കഴിഞ്ഞു

ലാറി പൂച്ച/ ചിത്രം: എഎഫ്പി
Last Updated :20 January 2024, 9:03 am IST

News Now

ബ്രിട്ടീഷ് പ്രധാനമന്ത്രി പദ​ത്തിൽ നിന്ന് ബോറിസ് ജോൺസൺ പടിയിറങ്ങിയതിന് പിന്നാലെ ഇന്റർനെറ്റിൽ ചർച്ചയാകുകയാണ് ലാറി പൂച്ച. ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിൽ നിന്നുള്ള "ചീഫ് മൗസർ" ‌ലാറിയുടെ വിഡിയോകൾ ട്വിറ്ററിൽ വൈറലായിക്കഴിഞ്ഞു. ലാറിയെ അടുത്ത പ്രധാനമന്ത്രി ആക്കണമെന്നാണ് ട്വിറ്ററിലെ ചർച്ചകൾ. 

"ഈ പ്രധാനമന്ത്രിക്കൊപ്പം ഇനി നല്ല മനസാക്ഷിയോടെ ജീവിക്കാൻ എനിക്കാവില്ല. ഒന്നുകിൽ അയാൾ പോകണം, അല്ലെങ്കിൽ ഞാൻ പോകും." ,  "നീ പോകരുത്, പത്താം നമ്പർ വസതിയിൽ ആളുകൾ വിശ്വസിക്കുന്ന ഒരാൾ നീ മാത്രമാണ് ലാറി." , "വ്യക്തിപരമായി, ഞാൻ ലാറിയെ പ്രധാനമന്ത്രിയായി കാണാൻ ആ​ഗ്രഹിക്കുന്നു.", തുടങ്ങിയ കുറിപ്പുകളോടെയാണ് ലാറിയുടെ ചിത്രവും വിഡിയോകളും ട്വിറ്ററിൽ നിറയുന്നത്. 

യുകെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എലിപിടുത്തക്കാരനാണ് വെളുപ്പും ചാരനിറവും ഇടകലർന്ന ഈ സുമുഖൻ പൂച്ച. 2007ൽ ജനിച്ച ലാറി ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരിക്കെയാണ് ചുമതലയേറ്റത്.  സാധാരണ യുകെയിൽ ഓരോ പ്രധാനമന്ത്രിമാർ സ്ഥാനമൊഴിയുമ്പോൾ ഒപ്പമുണ്ടായിരുന്ന താമസക്കാരും ജോലിക്കാരുമെല്ലാം ഔദ്യോഗിക വസതിയിൽ നിന്നും മടങ്ങാറുണ്ട്. പക്ഷെ ഇത് ലാറി പൂച്ചയ്ക്ക് മാത്രം ബാധകമല്ല. ഡേവിഡ് കാമറണിന് ശേഷം തെരേസ മേയ് പ്രധാനമന്ത്രി ആയിരന്നപ്പോഴും ലാറി വസതിയിൽ ഔദ്യോഗിക എലി പിടുത്തക്കാരനായി സേവനം ചെയ്തു. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായെത്തിയപ്പോഴും എലികളെ തുരത്താനുള്ള ചുമതല ലാറിയ്ക്ക് തന്നെയായിരുന്നു. 

Story image

1989- മുതലാണ് യു കെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചീഫ് മൗസർ എന്ന പേരിൽ ഒരു തസ്തിക തുടങ്ങിയത്. പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ ആണ് ഇത്തരത്തിൽ ഔദ്യോഗിക എലിപിടുത്തക്കാരൻ എന്ന പേരിലൊരു തസ്തിക പൂച്ചകൾക്കായി ആരംഭിച്ചത്. അക്കാലത്ത് വസതിയിലെത്തിയ വിശന്നു വലഞ്ഞ് വസതിയിലെത്തിയ ഒരു അനാഥപൂച്ചക്ക് അഭയം നൽകിക്കൊണ്ടായിരുന്നു ചീഫ് മൗസർ തസ്തികയ്ക്ക് തുടക്കം കുറിച്ചത്. 

Story image

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates