മരിച്ചവരിൽ ഏഴ് വയസുകാരനും മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. 

മെക്‌സികോയിൽ വാട്ടർ പാർക്കിൽ വെടിവെപ്പ്/ ചിത്രം ട്വിറ്റർ
Last Updated :20 January 2024, 9:19 am IST

News Now

മെക്‌സികോ സിറ്റി: സെൻട്രൽ മെക്‌സികോയിൽ വാട്ടർ പാർക്കിലുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഒരാളുടെ നിലഗുരുതരമാണ്. 
ശനിയാഴ്ച വൈകുന്നേരം 4.30ന് ലാ പാൽമ സ്വിമ്മിങ് റിസോർട്ടിലായിരുന്നു സംഭവം.

ഒരുകൂട്ടം തോക്കുധാരികളായ അക്രമികള്‍ സ്വിമ്മിങ് പൂളിലുണ്ടായിരുന്നവരുടെ നേരെ വെടിയുതിർക്കുകയായിരുന്നു. അവിടെ സ്ഥാപിച്ചിരുന്ന സിസിടിവികളും അക്രമികൾ നശിപ്പിച്ചു. മരിച്ചവരിൽ ഏഴ് വയസുകാരനും മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു. 

സംഭവ സ്ഥലത്ത് നിന്നും ഒരു ദൃക്സാക്ഷി എടുത്ത ഒരു വീഡിയോയിൽ പുകമറയ്‌ക്കിടയിലൂടെ അക്രമികൾ വെടിയുതിർക്കുന്നതും സ്വിമ്മിങ് സ്യൂട്ടിൽ ആളുകൾ പേടിച്ച് അലറിവിളിക്കുന്നതും കേൾക്കാം.

സെൻട്രൽ മെക്‌സികോയിലെ ഗ്വാനജുവാറ്റോ എന്ന പ്രദേശത്ത് മയക്കുമരുന്ന് മാഫിയകളുടെ കേന്ദ്രമായികൊണ്ടിരിക്കുകയാണ്. മയക്കുമരുന്നു മാഫിയയെ പിടികൂടുന്നതിന് 2006ൽ സുരക്ഷാസേനയെ നിയോഗിച്ചതിന് ശേഷം 35,0000 ലധികം കൊലപാടകങ്ങളാണ് മെക്‌സികോയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates