
കഴിച്ചത് 206 ഡോളറിന്റെ ഭക്ഷണം; ടിപ്പ് നല്‍കിയത് 3.67 ലക്ഷം!
കഴിച്ചത് 206 ഡോളറിന്റെ ഭക്ഷണം; ടിപ്പ് നല്‍കിയത് 3.67 ലക്ഷം!
കഴിച്ച ഭക്ഷണത്തിന്റെ തുകയുടെ എത്രയോ മടങ്ങ് ടിപ്പായി നല്‍കി ഹോട്ടല്‍ ജീവനക്കാരെ ഞെട്ടിച്ച് ഒരു കസ്റ്റമര്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലാണ് സംഭവം. ഇതിന്റെ ബില്ലടക്കമുള്ളവ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. പിന്നീട് ഈ സംഭവം മറ്റ് മാധ്യമങ്ങളിലും വ്യാപകമായി വന്നു.
കോവിഡിന്റെ വരവോടെ ഏറെ നാള്‍ അടഞ്ഞുകിടക്കുകയും, അതുവഴി പ്രതിസന്ധിയിലായിപ്പോവുകയും ചെയ്ത തന്റെ പ്രിയപ്പെട്ട റസ്റ്റോറന്റിനും അതില്‍ ജോലി ചെയ്യുന്നവര്‍ക്കും സഹായമാകാന്‍ വേണ്ടി അവരുടെ പതിവ് സന്ദര്‍ശകനായ ഒരാളാണ് ഇത്തരത്തില്‍ വലിയ തുക ടിപ്പായി നല്‍കിയത്.
BIG TIP: A group of regular diners left a $5,000 tip on a $205 bill at Anthonyâs at Paxon Hollow in Media. The manager tells they golf there frequently.... he says the extremely generous gesture happened earlier tonight. @CBSPhilly pic.twitter.com/NmESGzmDGe
â Joe Holden (@JoeHoldenCBS3) December 13, 2020
5000 യുഎസ് ഡോളര്‍ (3.67 ലക്ഷം) ആണ് പെന്‍സില്‍വാനിയയിലെ ഇറ്റാലിയന്‍ റസ്റ്റോറന്റായ 'ആന്തണീസ്'ന് ലഭിച്ചിരിക്കുന്നത്. ഇവര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങളോട് കസ്റ്റമര്‍ കാണിച്ച കരുതലിന് നന്ദി പറഞ്ഞുകൊണ്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വൈകാതെ തന്നെ വൈറലാവുകയായിരുന്നു.
നേരത്തേ ഒഹിയോവിലും സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് 3000 ഡോളറായിരുന്നു റെസ്റ്റോറന്റിന് വേണ്ടി കസ്റ്റമര്‍ നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



