യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ വീടിന് നേരെ ആക്രമണം; ഒരാള്‍ കസ്റ്റഡിയില്‍

ആക്രമണം നടക്കുമ്പോള്‍ വാന്‍സും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.

J D Vance
J D VanceSource by : File
Last Updated :5 January 2026, 8:30 pm IST

വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ വീടിനു നേര്‍ക്ക് ആക്രമണം. ഒഹായോയിലുള്ള വസതിക്കു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ഞായറാഴ്ച വരെ വാന്‍സിന്റെ വീടിനുചുറ്റുമുള്ള റോഡുകള്‍ അടച്ചിട്ടിരുന്നു. സുരക്ഷയുടെ ഭാഗമായാണ് അടച്ചത്. രാത്രിയിലാണ് വീട്ടില്‍ ആക്രമണം ഉണ്ടായത്. പ്രദേശത്ത് വെടിയൊച്ച കേട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തെക്കുറിച്ച് ജെ ഡി വാന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആക്രമണം നടക്കുമ്പോള്‍ വാന്‍സും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തില്‍ തകര്‍ന്ന ജനല്‍പാളികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നതായാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കസ്റ്റഡിയിലെടുത്ത ആളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

News Now

Summary

US Vice President J D Vance Attack on JD Vance's house

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates