ഡികാപ്രിയോയ്ക്ക് വിസര്‍ജ്യം അയച്ചു; 49കാരന് രണ്ടുവര്‍ഷം നല്ലനടപ്പ്

ഹോളിവുഡ് അഭിനേതാക്കളായ ലിയോര്‍നാഡോ ഡികാപ്രിയോയ്ക്കും ജാരെഡ് ലെറ്റോയ്ക്കും വിസര്‍ജ്യം അയച്ച ഓസ്‌ട്രേലിയക്കാരനെ കോടതി രണ്ടുവര്‍ഷത്തെ നല്ല നടപ്പിന് ശിക്ഷിച്ചു

ലിയോര്‍നാഡോ ഡികാപ്രിയോ
Last Updated :20 January 2024, 9:24 am IST

ഹോളിവുഡ് അഭിനേതാക്കളായ ലിയോര്‍നാഡോ ഡികാപ്രിയോയ്ക്കും ജാരെഡ് ലെറ്റോയ്ക്കും വിസര്‍ജ്യം അയച്ച ഓസ്‌ട്രേലിയക്കാരനെ കോടതി രണ്ടുവര്‍ഷത്തെ നല്ല നടപ്പിന് ശിക്ഷിച്ചു. 

ഫെബ്രുവരിയിലാണ് വെരോണിക േ്രഗ എന്ന 49കാരന്‍ ഹോളിവുഡ് അഭിനേതാക്കള്‍ക്ക് മലവും മൂത്രവും പാഴ്‌സല്‍ ആക്കി അയച്ചത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ നിന്നായി 23 പാക്കറ്റുകളാണ് ഇയാള്‍ അയച്ചത്. 

ഒരു പാക്കേജ് ലീക്കായപ്പോഴാണ് സംഭവം പോസ്റ്റല്‍ ഓഫീസ് ജീവനക്കാര്‍ അറിഞ്ഞത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രേയെ അറസ്റ്റ് ചെയ്തു. 

അഭിനേതാക്കളെ അധിക്ഷേപിക്കാനല്ല ഇക്കാര്യം ചെയ്തതെന്നും പരിസ്ഥിതി വിഷയങ്ങളിലുള്ള പ്രതികരണത്തിന്റെ ഭാഗമായാണ് വിസര്‍ജ്യം അയച്ചത് എന്നുമായിരുന്നു കോടതിയില്‍ ഗ്രേയുടെ അഭിഭാഷകന്‍ വാദിച്ചത്. 

ഗ്രേയുടെ മാനസ്സികാവസ്ഥ മോശമാണെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. ഫിലിപ്പീന്‍സില്‍ ജനിച്ച ഗ്രേ, അമേരിക്കയിലേക്കും പിന്നീട് ഓസ്‌ട്രേലിയയിലേക്കും താമസം മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now