അമ്മ മരിച്ചിട്ട് ഒരു വര്‍ഷം; പുറത്തറിയിക്കാതെ ഫ്രീസറില്‍ സൂക്ഷിച്ച് മകന്‍; അടിച്ചു മാറ്റിയത് 43 ലക്ഷം രൂപ; ഒടുവില്‍

അമ്മ മരിച്ചിട്ട് ഒരു വര്‍ഷം; പുറത്തറിയിക്കാതെ ഫ്രീസറില്‍ സൂക്ഷിച്ച് മകന്‍; അടിച്ചു മാറ്റിയത് 43 ലക്ഷം രൂപ; ഒടുവില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:48 am IST

വിയന്ന: അനുകൂല്യങ്ങള്‍ ലഭിക്കുന്നത് മുടങ്ങാതിരിക്കാന്‍ അമ്മയുടെ മരണം മറച്ചുവച്ച് മകന്‍. മൃതശരീരം മമ്മിയാക്കി സൂക്ഷിച്ച് അമ്മയുടെ ആനുകൂല്യങ്ങള്‍ ഇയാള്‍ കൈപ്പറ്റുകയായിരുന്നു. ഏതാണ്ട് 43.4 ലക്ഷം രൂപയാണ് ഇയാള്‍ അമ്മയുടെ മരണം മറച്ചുവച്ച് അവര്‍ ജീവിച്ചിരിക്കുന്നതായി മറ്റുള്ളവരെ വിശ്വസിപ്പിച്ച് ഇത്തരത്തില്‍ കൈക്കലാക്കിയത്. ഓസ്ട്രിയയിലാണ് സംഭവം. പ്രതിമാസം ഇവര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങളും കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ കൈക്കലാക്കുകയായിരുന്നു. 

ഒരു വര്‍ഷം മുന്‍പ് മരിച്ച 89കാരിയായ അമ്മയുടെ മൃതദേഹമാണ് 66കാരനായ മകന്‍ മമ്മിയാക്കി സൂക്ഷിച്ചത്. ഒരു വര്‍ഷത്തിലേറെയായി നിലവറയില്‍ മമ്മി ചെയ്ത് സൂക്ഷിച്ച നിലയില്‍ മൃതദേഹം ഓസ്ട്രിയന്‍ പൊലീസ് കണ്ടെത്തി. 

ഡിമെന്‍ഷ്യ ബാധിച്ച സ്ത്രീ കഴിഞ്ഞ വര്‍ഷം ജൂണിലാണ് മരിച്ചത്. പിന്നാലെ ഇവരുടെ മകന്‍ ഓസ്ട്രിയയിലെ ടൈറോള്‍ മേഖലയിലെ തങ്ങളുടെ വസതിയില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. മൃതദേഹം ഫ്രീസ് ചെയ്ത് സൂക്ഷിച്ച ഇയാള്‍ ദുര്‍ഗന്ധം പരക്കാതിരിക്കാന്‍ ബാന്‍ഡേജിട്ട് പൊതിഞ്ഞാണ് വച്ചത്. അമ്മ ആശുപത്രിയിലാണെന്നാണ് പ്രതി സഹോദരനോടു പോലും പറഞ്ഞത്. 

പുതിയ പോസ്റ്റ്മാന്‍ ഈയിടെ ഗുണഭോക്താവിനെ കാണണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പോസ്റ്റ്മാന്റെ ആവശ്യം മകന്‍ നിരസിച്ചതോടെ സംശയം തോന്നിയ പോസ്റ്റ്മാന്‍ സംഭവം അധികൃതരെ അറിയിച്ചു. പിന്നാലെയാണ് പൊലീസ് ഇയാളെ പൊക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now