
ഇന്ത്യയിലെ വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ച് ബംഗ്ലാദേശ് ഹൈക്കമ്മീഷന്

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കുള്ള വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി ബംഗ്ലാദേശ്. ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്റേതാണ് നടപടി. കോണ്‍സുലര്‍, വിസാ സേവനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായി ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ വിസ അപേക്ഷാ കേന്ദ്രത്തിന്റെ (ഐവിഎസി) പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് നീക്കം.
ചിറ്റഗോങ് നഗരത്തിലെ ഖുല്‍ഷി മേഖലയില്‍ എഎച്ച്സിഐക്ക് സമീപം നടന്ന പ്രതിഷേധങ്ങളായിരുന്നു ഇന്ത്യയുടെ നീക്കത്തിന് പിന്നില്‍. സാഹചര്യം വിലയിരുത്തുന്നതുവരെ ചിറ്റഗോങ്ങിലെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഐവിഎസി പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശന്റെ ഭാഗത്തു നിന്നുള്ള നീക്കം. 'ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാല്‍ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ നിന്നുള്ള കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു', ഹൈക്കമീഷന് ഓഫീസിന് പുറത്ത് പതിച്ച നോട്ടീസില്‍ പറയുന്നു.
മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയെ അധികാരത്തില്‍നിന്ന് പുറത്താക്കിയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥി പ്രതിനിധി ഷരീഫ് ഉസ്മാന് ഹാദി കൊല്ലപ്പെട്ടത് ഇരുരാജ്യങ്ങള്‍ക്കിടയിലും ചര്‍ച്ചയായിരുന്നു. ധാക്കയിലെ ബിജോയ്നഗര്‍ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അജ്ഞാതര്‍ ഷരീഫ് ഉസ്മാന് ഹാദിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ചെത്തിയവരാണ് വെടിയുതിര്‍ത്തത്. 2026ല്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നതിനിടയിലായിരുന്നു സംഭവം.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Bangladesh has suspended consular and visa services in New Delhi
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


